ഏറ്റുമാനൂർ:ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ്ങിന്റെ
ഉദ്ഘാടനവും ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും വെള്ളിയാഴ്ച 3 30-ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം അസിസ്റ്റൻറ് രജിസ്റ്റാർ കെ .പി .ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും. 67- വർഷം പൂർത്തിയാകുന്ന ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായി പ്രവർത്തിച്ചുവരികയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിലെ ഇടപാടുകാർക്ക് ബാങ്കിൽ വരാതെ തന്നെ മൊബൈൽ ബാങ്കിങ് സംവിധാനത്തിലൂടെ വിരൽത്തുമ്പിലൂടെ ഇടപാടുകളുടെ വിവരം അറിയാൻ സാധിക്കും. 2013-ൽ ആരംഭിച്ച ജീവകാരുണ്യ നിധി ചികിത്സാ സഹായംവഴി 1825 പേർക്ക് 1.28 കോടി രൂപ സഹായമായി നൽകിയിട്ടുണ്ട്.വെള്ളിയാഴ്ച നടക്കുന്ന ജീവകാരുണ്യ നിധി ചികിത്സ സഹായ ചടങ്ങിൽ 58 -പേർക്ക്
3.31 – ലക്ഷം രൂപ വിതരണം ചെയ്യും. ബാങ്ക് പ്രസിഡൻ്റ് ബിജു കുമ്പിക്കൻ, വൈസ് പ്രസിഡൻ് സജി വള്ളോംകുന്നേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision