ചിലപ്പോൾ നാം കരുതും, കർത്താവ് നമ്മെ സന്ദർശിക്കുന്നത് നമ്മുടെ ധ്യാനത്തിന്റെ, അഥവാ ആത്മീയ തീക്ഷ്ണതയുടെ നിമിഷങ്ങളിലും നാം യോഗ്യരായിരിക്കുമ്പോഴും നമ്മുടെ ജീവിതങ്ങൾ
ക്രമത്തിലും തെളിഞ്ഞതുമായിരിക്കുമ്പോഴും ആണെന്ന്. നേരേമറിച്ച്, നമ്മുടെ ഏറ്റവും ഇരുളടഞ്ഞ ദിനങ്ങളിൽ ഉത്ഥിതൻ തൊട്ടടുത്തുണ്ട്: നമ്മുടെ പരാജയങ്ങളിൽ, വഷളായ ബന്ധങ്ങളിൽ,
ചുമലിൽ ഭാരമേറ്റുന്ന ദൈനംദിന സംഘർഷങ്ങളിൽ, തളർത്തുന്ന സംശയങ്ങളിൽ അവിടുന്ന് അടുത്തുണ്ട്. നാം ആയിരിക്കുന്ന ഒന്നും, നമ്മുടെ അസ്തിത്വത്തിന്റെ ഒരു ഭാഗവും












