ക്യാൻസർ പ്രതിരോധത്തിന് പ്രാധാന്യം കൊടുക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img
spot_img

Date:

spot_img
spot_img

പാലാ: ലഹരി വസ്തുക്കളുടെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിവരുന്ന ആശാകിരണം ക്യാൻസർ സുരക്ഷായജ്ഞത്തിൻ്റെ ഭാഗമായി ഈ വർഷത്തെ ക്യാൻസർ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ബിഷപ്പ്സ് ഹൗസിൽ വച്ച് നടന്ന സമ്മേളനത്തിൽ വെച്ച് കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ സഹകരണത്തോടെ സജീവം ലഹരി വിരുദ്ധ യജ്ഞത്തിൻ്റെ ഭാഗമായി മാതാപിതാക്കൾക്കായി രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. “ആരോഗ്യം ആനന്ദം അകറ്റാം അർബുദത്തെ ” സംസ്ഥാന സർക്കാരിൻ്റെ ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ്റെ ജില്ലാ ബ്രാൻ്റ് അംബാസിഡർ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണം നടത്തി. ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോഫിൻ കെ ജോണി സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന ക്ലാസ്സ് നയിച്ചു.പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസി. ഡയറക്ടർ ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ ,
പ്രോജക്ട് മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, കേരള സോഷ്യൽ സർവ്വീസ്‌ ഫോറം ടീം ലീഡർ സജോ ജോയി എന്നിവർ പ്രസംഗിച്ചു. ജോയി മടിയ്ക്കാങ്കൽ,ജോസ് നെല്ലിയാനി,പി.വി. ജോർജ് പുരയിടം, സിബി കണിയാംപടി, സി.ലിറ്റിൽ തെരേസ്, സൗമ്യാ ജയിംസ്, ആലീസ് ജോർജ്, ലിജി ജോൺ, ജിഷാ സാബു, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, ജിജി സിൻ്റോ ,ജയ്സി മാത്യു, ശാന്തമ്മ ജോസഫ്, സെലിൻ ജോർജ്, ഷിജി മാത്യു , റീജ ടോം, ഷിൽജോ തോമസ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related