അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി. ജീവനിൽ പേടിയുള്ള പൊതുപ്രവർത്തകൻ എന്ന പേരിൽ ജില്ലാ കളക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിനും, മകൻ അമൽ വർഗീസിനും, മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല,ദേവികുളം താലൂക്കുകളിലെ വില്ലേജുകളിൽ റോഡ് നിർമാണത്തിന്റെയും കുളം നിർമാണത്തിന്റെയും മറവിൽ അനധികൃതമായി പാറയും, മണ്ണും ഖനനം നടത്തുന്നു എന്ന് പരാതിയിൽ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular