അഹമ്മദാബാദിൽ വൻ ബുൾഡോസർ ആക്ഷൻ. അനധികൃത കുടിയേറ്റക്കാരുടെ താമസസ്ഥലങ്ങൾ ഇടിച്ചുനിരത്തി. 50ലേറെ ജെസിബികളും രണ്ടായിരത്തോളം പൊലീസുകാരും ദൗത്യത്തിൽ
പങ്കെടുത്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊളിച്ചു നീക്കലുകളിൽ
ഒന്നാണിത്. പുലർച്ചെ തുടങ്ങിയ നടപടി ഇപ്പോഴും പുരോഗമിക്കുന്നു. ഇവിടെ താമസിച്ചിരുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയ ബംഗ്ലാദേശികളാണ്.