പാലാ: സമുദായത്തിന്റെ കെട്ടുറപ്പും ഐക്യവും വരുംകാലത്തിന്റെ അനിവാര്യതയാണെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടന്ന വിപുലമായ സമുദായ ശാക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒന്നിച്ചാൽ നിലനിൽക്കും, ഭിന്നിച്ചാൽ മുങ്ങും” എന്ന പിതാവിന്റെ ആഹ്വാനം സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് സമുദായ അംഗങ്ങൾക്ക് ആവേശമായി.
വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റിവെച്ച് സമുദായത്തിന്റെ പൊതുവായ നന്മയ്ക്കായി എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും, പ്രതിസന്ധികളെ അതിജീവിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.















