നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട്
വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി. യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് കത്ത് നല്‍കിയിട്ട് ഏകദേശം അഞ്ച് മാസത്തിലേറെയായി. നാളിതുവരെ യുഡിഎഫിന്റെ
ഉത്തരവാദിത്തപ്പെട്ട നേതൃത്വം ഈ കാര്യത്തിലൊന്നും യാതൊരു തീരുമാനവും എടുക്കാതെ അഴകൊഴമ്പന്‍ സമീപനമാണ് തൃണമൂല്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ചത് എന്ന് യോഗം വിലയിരുത്തി.













