ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കീഴടക്കണമെന്ന് വിവാദ പ്രസ്താവനയുമായി
ബംഗ്ലാദേശിലെ മുൻ സൈനീക ഉദ്യോഗസ്ഥൻ. ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ്
യൂനസിന്റെ അടുത്ത സഹായിയായ മുൻ സൈനീക ഉദ്യോഗസ്ഥൻ മേജർ ജനറൽ എ.എൽ.എം. ഹസ്ലുർ റഹ്മാനാണ് വിവാദ പ്രസ്താവന നടത്തിയത്.