ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 2025 സീസണില്‍ പതിവിന് വിപരീതമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ പൊരുതിക്കളിച്ച മത്സരത്തില്‍ ചെന്നൈ നിരയില്‍ ഒരു സീനിയര്‍
താരത്തിന്റെ പക്വതയോടെ ബാറ്റ് ചെയ്ത പതിനേഴുകാരന്‍ ആയുഷ് മാത്രെക്ക് വെറും ആറ് റണ്‍സ് അകലെയാണ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നഷ്ടമായത്. 48 പന്തില്‍ 94 റണ്‍സ് നേടിയ കൗമാര
https://www.youtube.com/watch?v=AojJjNcjtCQതാരം എം. ചിന്നസ്വാമി സ്റ്റേഡിയത്തെ ആവേശത്തില്‍ നിര്‍ത്തിയാണ് പിന്‍വാങ്ങിയത്. എങ്കിലും അതുവരെ കാണിച്ച പക്വത പതിനേഴാം ഓവറില്‍ കൈവിട്ടുവോ എന്നാണ് ആരാധകര്‍ക്ക് സംശയം.