ആറുവർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇടുക്കി ജില്ല ആശുപത്രി. എട്ടു നില കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ എൻഒസി ഇല്ലാത്തതാണ് ഫിറ്റ്നസ് ലഭിക്കാത്തതിന് കാരണം. ആശുപത്രിയിൽ
രോഗികളെ കൊണ്ടുപോകുന്നതിന് ലിഫ്റ്റ് സംവിധാനം വേണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.