ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യതാരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും. ഇക്കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്ന് ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. സ്മൃതി മന്ദാന ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളാണ് കളിച്ചത്. 743 റണ്‍സ് ഇത്രയും മത്സരങ്ങളില്‍ നിന്ന് സ്മൃതി കണ്ടെത്തി. പാക്‌സ്താന്റെ ബാബര്‍ അസമും പട്ടികയിലുണ്ട്.
23 ഇന്നിംഗ്സുകളില്‍ നിന്ന് 33.54 ശരാശരിയില്‍ 738 റണ്‍സ് താരം സ്വന്തം പേരിലാക്കിയിരുന്നു. ഇതില്‍ ആറ് അര്‍ധസെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. അതേ സമയം 2024-ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ പട്ടികയിലിടം പിടിച്ചിട്ടില്ല. ലോക കപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമനായിരുന്നു. ജനുവരി അവസാനമായിരിക്കും പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision