തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
സുകാന്ത് ഒളിവിലായിട്ട് 2 മാസമായില്ലേ, എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു. ആധുനിക കാലത്ത് ഒരു വ്യക്തിക്കെങ്ങിനെ ഇത്രയധികം കാലം ഒളിവിൽ കഴിയാനാകുമെന്നും കോടതി വ്യക്തമാക്കി. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും.