പാലാ: സിവിൽ സർവീസ് പരീക്ഷയിൽ 239-ാം റാങ്ക് നേടി മികച്ച വിജയം കൈവരിച്ച പ്രവിത്താനം ഇടവകാംഗമായ സ്മിത സാബു കദളിയിലിനെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ടെത്തി സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
കഠിനാധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും സ്മിത കൈവരിച്ച ഈ നേട്ടം നാടിനും സഭയ്ക്കും അഭിമാനമാണെന്ന് ബിഷപ്പ് പറഞ്ഞു. സ്മിതയുടെ വസതിയിൽ നടന്ന സന്ദർശനത്തിൽ കുടുംബാംഗങ്ങളുമായി അദ്ദേഹം സന്തോഷം പങ്കുവെച്ചു.
മോൻസിഞ്ഞോർ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രവിത്താനം പള്ളി വികാരി ഫാ. ജോർജ്ജ് വേളൂപറമ്പിൽ, ഫാ. ആൻറണി കൊല്ലിയിൽ, ഫാ അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ ജോർജ്ജ് നെല്ലികുന്നുചെരിവ്പുരയിടം എന്നിവർ സന്നിഹിതരായിരുന്നു.
പ്രവിത്താനത്തിന്റെ അഭിമാനമായി മാറിയ സ്മിതയ്ക്ക് വിവിധ സംഘടനകളും വ്യക്തികളും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. ഭാവിയിൽ സിവിൽ സർവീസ് മേഖലയിൽ മികച്ച സേവനം കാഴ്ചവെക്കാൻ സ്മിതയ്ക്ക് സാധിക്കട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.













