തന്നെ ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പൊലീസ്
ശേഖരിച്ചതായി വിപിന്‍ കുമാര്‍ പറഞ്ഞു. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിപിന്‍ പറഞ്ഞു. തനിക്ക് പിന്തുണ
അറിയിച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്ന് നിരവധി പേര് രംഗത്ത് വരുന്നുണ്ടെന്നും വ്യാജ പരാതി നല്‍കിയിട്ട് തനിക്കൊന്നും നേടാനില്ലല്ലോ എന്നും തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നില്‍ താന്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.