സൂംബാ ഡാൻസുമായി എന്തിനാണ് വിവാദം എന്നറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.വ്യായാമത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് നടപ്പിലാക്കാനാണ്
സർക്കാരിന്റെ തീരുമാനം. ആ തീരുമാനത്തെ അന്ധമായ കണ്ണോടുകൂടി കണ്ടിട്ട് കാര്യമില്ല അതിന്റെ എല്ലാവശങ്ങളും പഠിക്കുകയാണ് ആദ്യം വേണ്ടത്. വിദ്യാർഥികൾക്ക് പ്രായത്തിനനുസരിച്ചുള്ള
വ്യായാമങ്ങൾ വേണം. മതം അതിന്റെ പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയായ കാര്യമല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.












