യുഡിഎഫ് നേതൃത്വത്തിനെതിരെ പിവി അൻവർ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും ഇനി ആരുടെയും കാല് പിടിക്കാനില്ലെന്നും പിവി അൻവർ പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇതെല്ലാം അധികപ്രസംഗം ആണെങ്കിൽ അത് പറയേണ്ടിവരുമെന്ന് വാർത്താസമ്മേളനത്തിൽ പിവി അൻവർ പറഞ്ഞു. തനിക്കൊരു അധികാരവും
വേണ്ടെന്നും കത്രിക പൂട്ടാണ് ലക്ഷ്യമെന്നും പിവി അൻവർ പറഞ്ഞു. താൻ ഭൂമിയിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഉയർന്ന പീഠത്തിലിരിക്കാൻ ആഗ്രഹമില്ലെന്ന് അദേഹം പറഞ്ഞു.