ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. നടൻ ശ്രീനാഥ്
ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി ഉൾപ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. 49 പേരാണ് കേസിലുള്ള മറ്റ് സാക്ഷികൾ.