ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതി ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശി ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ് ബർസത്ത് ക്രൂരമായി ആക്രമിച്ചത്.