ഫ്രാൻസീസ് പാപ്പാ ഫാത്തിമയിൽ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിൽ രോഗികളായ യുവതീയുവാക്കളും തടവുകാരുമൊത്ത് കൊന്തനമസ്ക്കാരം ചൊല്ലുകയും സന്ദേശം നല്കുകയും ചെയ്തു.
എല്ലാവരും ഒന്നിച്ചു ചൊല്ലിയ കൊന്തനമസ്ക്കാരം യേശുവിൻറെയും മറിയത്തിൻറെയും ജീവിതവുമായി നമ്മെ ബന്ധപ്പെടുത്തുന്ന സുപ്രധാനവും മനോഹരവുമായ ഒരു പ്രാർത്ഥനയാണെന്ന് പാപ്പാ പറഞ്ഞു. ഈ പ്രാർത്ഥനയിലെ സന്തോഷ രഹസ്യങ്ങൾ ധ്യാനിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ ഈ രഹസ്യം നമ്മെ ഓർമ്മിപ്പിക്കുന്നത് സഭയ്ക്ക് ആനന്ദത്തിൻറെ ഭവനം ആകാതിരിക്കാൻ ആവില്ല എന്നാണെന്ന് വിശദീകരിച്ചു. എല്ലാവരും കൊന്തനമസ്ക്കാരത്തിനായി ഒന്നു ചേർന്നിരിക്കുന്ന ഇടമായ വാതിൽരഹിതവും എല്ലാവരെയും സ്വാഗതംചെയ്യുന്നതും തുറന്നുകിടക്കുന്നതുമായ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയെ പാപ്പാ സഭയുടെ മനോഹരമായ ഒരു മാതൃകയായി അവതരിപ്പിച്ചു. ആ ചത്വര മദ്ധ്യത്തിൽ തുറന്നു കിടക്കുന്ന ഈ കപ്പേള മഹത്തായ മാതൃസന്നിഭാശ്ലേഷത്തെ ദ്യോതിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മൾ മറിയത്തിൻറെ മാതൃസന്നിഭ നോട്ടത്തിൻ കീഴിലാണ്, നാം ഇവിടെ അമ്മയായ സഭയെന്ന നിലയിലാണ് സമ്മേളിച്ചിരിക്കുന്നത്, പാപ്പാ അനുസ്മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision