ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട് പാപ്പാ

Date:

പോർച്ചുഗീസ് കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ യുവജനങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ തനിക്ക് സ്വാഗതമാശംസിച്ച യൂണിവേഴ്സിറ്റി റെക്ടർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.

സ്വാഗതപ്രസംഗത്തിൽ റെക്ടർ ഉപയോഗിച്ച തീർത്ഥാടകർ എന്ന പദവുമായി ബന്ധപ്പെട്ട്, നാമെല്ലാവരും നമ്മുടെ സുരക്ഷിതമേഖലകളിൽനിന്ന് പുറത്തേക്ക് വരാനും, ജീവിതവുമായി ബന്ധപ്പെട്ട വലിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാനും വിളിക്കപ്പെട്ടവരാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഇങ്ങനെ, മുൻപേ നൽകപ്പെട്ടിരിക്കുന്ന ഉത്തരങ്ങളിൽ തൃപ്തിയടയാതെ, ഗവേഷണങ്ങളിലൂടെ ഉത്തരങ്ങൾ തേടേണ്ടവരാണ്. യേശു പറയുന്ന രത്നത്തിന്റെ ഉപമയിലേതുപോലെ (Mt 13,45-46), അന്വേഷിക്കാനും, സാഹസികമായ തീരുമാനങ്ങൾ എടുക്കാനും തയ്യാറാകേണ്ടതുണ്ട്.അന്വേഷകരും തീർത്ഥാടകരും എന്ന നിലയിൽ, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിനു പകരം അസ്വസ്ഥരാകുന്നതിൽ  ഭയപ്പെടേണ്ട കാര്യമില്ല. യേശു പറയുന്നതുപോലെ, നാം ഈ ലോകത്തിലാണെങ്കിലും, ഈ ലോകത്തിന്റേതല്ല (യോഹ. 17, 16). ഭാവിയെക്കുറിച്ച് അസ്വസ്ഥരാകുന്നതുകൊണ്ട് നാം ജീവിക്കുന്നവരാണെന്ന് തിരിച്ചറിയുക. നാം പിന്തുടരേണ്ട വഴികൾക്ക് പകരം ഏതെങ്കിലും വിശ്രമസ്ഥലം കണ്ടെത്തി, സുഖമായി ഇരിക്കുവാൻ പരിശ്രമിക്കുമ്പോഴാണ് നാം ഭയപ്പെടേണ്ടത്. മുഖങ്ങൾക്ക് പകരം സ്‌ക്രീനുകളോ, മൂർത്തമായവയ്ക്ക് പകരം അമൂർത്തമായവയോ, ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, എളുപ്പമുള്ള ഉത്തരങ്ങൾ കൊണ്ട് തൃപ്‌തരാകുകയോ ചെയ്യുമ്പോൾ നാം ഭയപ്പെടണം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...