മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്രദിനാഘോഷവുമായി ബന്ധപ്പെട്ട്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സംഘടന “അദൃശ്യരായ കൊച്ചടിമകൾ” എന്ന റിപ്പോർട്ടിന്റെ പതിമൂന്നാം പതിപ്പ് ജൂലൈ 26-ന് പുറത്തിറക്കി.
മനുഷ്യക്കടത്തിന് ഇരകളാകുന്നവരിൽ മൂന്നിലൊന്ന് പേരും കുട്ടികളാണെന്നും, ഇറ്റലിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് ചൂഷണം അനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ ലഭിക്കേണ്ട ശ്രദ്ധയിൽ കുറവുണ്ടാകുന്നുണ്ടെന്നും സേവ് ദി ചിൽഡ്രൻ ജൂലൈ 26-ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇറ്റലിയിലെ കാർഷികത്തൊഴിൽ ചൂഷണസാധ്യതയുള്ള ലത്തീന, റഗൂസ പോലെയുള്ള പ്രദേശങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ലഭിക്കേണ്ട അവകാശം ലംഘിക്കുന്ന ഒരു സംവിധാനത്തെയാണ് റിപ്പോർട്ടിൽ ഇത്തവണ അപലപിക്കുന്നത്. ഇത്തരം ലംഘനങ്ങൾക്ക് അറുതി വരുത്താൻ ബന്ധപ്പെട്ട മുൻസിപ്പാലിറ്റികളോടും സർക്കാർ വിഭാഗങ്ങളോടും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision