ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്.കർഷക താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സുഗന്ധദ്രവ്യങ്ങൾ, ചായ, കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, പഴം, പേരക്ക, മാങ്ങ, കൈതച്ചക്ക, കൊക്കോ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറും. വിമാനഭാഗങ്ങൾ, യന്ത്ര ഭാഗങ്ങൾ, ഫാർമസൂട്ടിക്കൽ, രത്നങ്ങൾ, പ്ലാറ്റിനം, കരകൗശല വസ്തുക്കൾ, ഉരുക്ക്, വിലകൂടിയ ലോഹങ്ങൾ, ധാതുക്കൾ , പ്രകൃതിദത്ത റബ്ബർ, എന്നിവയ്ക്കും തീരുവ പൂജ്യം ആകും.












