കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോകിൽ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്നാണ് 1കിലോ 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്
പിടികൂടിയത്. ഇതിന് വിപണിയിൽ ഏകദേശം 35 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ നിന്നാണ് തായ് എയർലൈൻസിൽ നിന്ന് ഇവരെ പിടികൂടുന്നത്.