കോട്ടയം ഏറ്റുമാനൂരിൽ വൻ ലഹരിമരുന്ന് വേട്ട : 250 കുപ്പി ലഹരി മരുന്നുമായി യുവാവ് പിടിയിൽ

Date:

ഏറ്റുമാനൂർ : പിടികൂടിയത് ജിമ്മൻമാരും കായിക താരങ്ങൾക്കും കൊണ്ട് വന്ന ലഹരി മരുന്ന്. ജിമ്മൻമാരും കായിക താരങ്ങൾക്കും ഉത്തേജനം കിട്ടാൻ ഉപയോഗിച്ചിരുന്ന 250 കുപ്പി ലഹരി
മരുന്ന് ആണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ പൊലീസ്
സംഘം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് അതിരമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ രാമങ്കരി മഠത്തിൽ പറമ്പിൽ സന്തോഷ് മോഹനനെ (32) ഏറ്റുമാനൂർ എസ് എച്ച് ഒ എ. എസ് അൻസിലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിൽ ആദ്യമായാണ്
ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ്ഇത്.

ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം നഗരത്തിൽ പരിശോധന നടത്തുന്നതിനിടെ സന്തോഷം നിന്നും ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടയാണ് ഇയാളുടെ വാഹനത്തിൻറെ ബോണറ്റിനുള്ളിൽ നിന്നും ലഹരിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വ്യാപകമായി കണ്ടെടുത്തത്. ഇതേ തുടർന്ന് ഏറ്റുമാനൂർ പോലീസ് സംഘം ഡ്രഗ് ഇൻസ്പെക്ടർമാരെ വിവരമറിയിച്ചു.

ഡ്രഗ് ഇൻസ്പെക്ടർമാരായ താരാ എസ് പിള്ള, ജമീല ഹെലൻ ജേക്കബ്, ബബിത കെ വാഴയിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ ലഹരി മരുന്നാണ് പ്രതി
കടത്തിക്കൊണ്ടു വന്നതെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് രക്തസമ്മർദ്ദം
കുറഞ്ഞാൽ ഇത് നിയന്ത്രിക്കുന്നതിനുവേണ്ടി നൽകുന്ന മരുന്നാണ് ഇത്. ഓൺലൈനിൽ
നിന്നും വാങ്ങുന്ന മരുന്ന് കോട്ടയം ജില്ലയിൽ വ്യാപകമായി വിതരണം ചെയ്തിരുന്നത് പ്രതിയാണ് എന്ന്
പോലീസ് പറഞ്ഞു. 10 മില്ലി യുടെ 250 കുപ്പികളാണ് പിടിച്ചെടുത്തത്.

ജില്ലയിലെ ജിമ്മുകളിലും, വടംവലി അടക്കമുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വ്യാപകമായി ഈ മരുന്ന് പ്രതി വിതരണം ചെയ്തിരുന്നതായി പോലീസ് പറയുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെജി അനീഷ്, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എ. എസ് അൻസൽ, എസ് ഐ എ.എസ് അഖിൽ ദേവ്, സിവിൽ പൊലീസ് ഓഫിസർ ധനേഷ്, അജിത്, സുനിൽ, വനിത എ എസ് ഐ ജിഷ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ചെന്നൈയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൈഞ്ജര്‍...

സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം മൂന്നംഗ സമിതി അന്വേഷിക്കും

രണ്ട് സ്കൂളുകളോടും വിശദീകരണം തേടും സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ...

മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ :പ്രസംഗ മൽസരം പാലായിൽ

പാലാ: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും...

‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി പറഞ്ഞു....