ഇറിഡിയം വിറ്റ് വന്‍ ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 20 ലക്ഷം കവര്‍ന്നതായി പരാതി. ഒരു ലക്ഷം മുടക്കിയാല്‍ ഒരു കോടിയായിരുന്നു വാഗ്ദാനം. തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി ജിനു മാത്യുവിനെതിരെ പോലീസ് എടുത്ത കേസില്‍ അനാസ്ഥയെന്നും ആരോപണം.
നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വീട്ടമ്മ ത്രേസ്യ പറഞ്ഞു. ഇറിഡിയം വിദേശത്ത് വിറ്റ് കോടികള്‍ സമ്പാദിച്ച് അതില്‍ നിന്നുള്ള വിഹിതം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
2021 ലാണ് തൊടുപുഴ സ്വദേശി ജിനു മാത്യു പിറവം സ്വദേശിയായ വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പലപ്പോഴായി 20 ലക്ഷത്തോളം രൂപ കൈപ്പറ്റി. ഒരുലക്ഷം രൂപയ്ക്ക് ഒരു കോടി ലാഭം എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീടാണ് വലിയ തട്ടിപ്പാണെന്ന് മനസ്സിലായത്.












