എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില കൂട്ടിയിട്ടുണ്ട്.
51 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ കൂട്ടിയിരിക്കുന്നത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവിനൊപ്പം വില വര്‍ധനവും കൂടിയുണ്ടായതോടെ ഹോട്ടല്‍ ഭക്ഷണത്തിന് ചിലവേറാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.















