ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ : ആദിമ സഭയിലെന്ന പോലെ വീടുകളിലെ സഭ സജീവമാകണമെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ( എസ്എംസിഎ) പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ പ്രദേശത്തെ പറത്താനത്ത് നിർമ്മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിമ സഭയിൽ സ്ലീഹന്മാരോട് ചേർന്നുനിന്നവരുടെ വീടുകളിൽ നിന്നുയർന്നു വന്ന തീക്ഷ്ണതയാണ് സഭയുടെ വിശ്വാസ തീക്ഷ്ണതയുടെ അടിസ്ഥാനം.

വീട്ടിനുള്ളിലെ സഭ ഒരു വലിയ പഠന വിഷയവും ചിന്താ വിഷയവുമാണ് ആരാധനാ ക്രമത്തിന്റെ കാവലാളുകളായി പലപ്പോഴും നിലകൊള്ളുന്നത് മിഡിൽ ഈസ്റ്റിലെ പ്രവാസികളാണ്. അടച്ചുറപ്പുള്ള ഒരു ഭവനം അർഹിക്കുന്നവർക്ക് സാധ്യമാക്കുവാൻ പ്രയത്നിക്കുന്ന കാരുണ്യ പ്രവൃത്തി നടത്തുന്ന കുവൈറ്റ് എസ്എംസിഎയെ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

പറത്താനം വ്യാകുലമാതാ ഇടവകയിൽ നിർമ്മിക്കപ്പെട്ട ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഇടവക വികാരി ഫാ. ജോസഫ് അറക്കൽ, ജിൻസ് കളരിക്കൽ, ഡോണി.എം. മാത്യു എന്നിവരുടെ മേൽനോട്ടത്തിൽ പറത്താനം വിൻസെന്റ് ഡീപോൾ സൊസൈറ്റിയാണ്.

ഹോം പാലാ പ്രൊജക്ടിന്റെയും പ്രവാസി അപ്പസ്തോലേറ്റിന്റേയും ഡയറക്ടർ കുര്യാക്കോസ് വെള്ളച്ചാലിൽ, ഇടവക വികാരി ഫാ. ജോസഫ് അറക്കൽ, കുവൈറ്റ് എസ്എംസിഎ പ്രതിനിധികളായ അബ്ബാസിയ ഏരിയ സെക്രട്ടറി മാത്യു ഫിലിപ്പ് മാർട്ടിൻ, ഖജാൻജി റെജി ജോർജ്, പാലാ രൂപതാ പ്രവാസി അപ്പസ്തോലേറ്റ് ഗ്ളോബൽ കോ-ഓർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, സെക്രട്ടറി ഷിനോജ് മാത്യു, എസ്എംസിഎ കുവൈറ്റ് റിട്ടേണിസ് ഫോറത്തെ പ്രതീനിധികരിച്ച് ഖജാൻജി ജോർജ് ചാക്കോ, കുര്യാക്കോസ് മണിവയലിൽ, ടോമി ഐക്കരെട്ട്, തോമസ് കയ്യാല, പ്രവാസി അപ്പസ്തോലേറ്റ് മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു കൂടാതെ എസ്എംസിഎ, കെആർഎഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related