പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ വിശുദ്ധവാര തിരു കർമ്മങ്ങളുടെ ഭാഗമായി പെസഹാ വ്യാഴാഴ്ച രാവിലെ മുതിർന്ന ആളുകളുടെ കാൽകഴുകൽ ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് തിരുകർമ്മങ്ങൾ ആരംഭിക്കുന്നതും പീഡാനുഭവ വായന, നഗരി കാണിക്കൽ, സ്ലീവാചുംബനം എന്നിവയ്ക്ക് ശേഷം എട്ടരയ്ക്ക് ആഘോഷമായ കുരിശിൻ്റെ വഴി നടത്തപ്പെടുന്നതുമാണ്. പള്ളിയിൽനിന്ന് ആരംഭിച്ച്
https://youtu.be/gk3H9zm3UDg?si=eH9JX26WJiLG0THt
ചെങ്ങളം റോഡിലൂടെ എവർഗ്രീൻ നഗറിലെത്തി പള്ളിക്കത്തോട് വഴിയിലൂടെ മുന്നോട്ടു നീങ്ങി തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വഴിയിലൂടെ ഇഞ്ചിക്കാലാ ജംഗ്ഷനിലെത്തി കാഞ്ഞിരമറ്റം പള്ളിയിലേക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് പതിനാല് സ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പതിനാല് സ്ഥലങ്ങളിലും രൂപതയുടെ കുടുംബ കൂട്ടായ്മയുടെയും ഇവാഞ്ചലൈസേഷൻ്റയും ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത് സന്ദേശം നൽകുന്നതാണ്. തുടർന്ന് നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരിക്കും. ദുഃഖശനിയാഴ്ച രാവിലെ ആറരയ്ക്ക് ആഘോഷമായ വിശുദ്ധ കുർബാനയും മാമോദിസ
നവീകരണവും പുത്തൻ തീയും വെള്ളവും വെഞ്ചിരിപ്പും നടക്കും. ഈസ്റ്റർ തിരുകർമങ്ങൾ ഞായറാഴ്ച പുലർച്ചെ മൂന്നു മണിക്ക് ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം സന്ദേശവും ഉണ്ടാവും. ആറുമണിക്ക് എട്ടുമണിക്കും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. വികാരി .ഫാ ജോസഫ് മണ്ണനാലും സഹവികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിലും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും.