ചേർപ്പുങ്കൽ : മാർസ്ളീ വാ ഫൊറോന പള്ളിയിലെ വിശുദ്ധ വാര ആചരണം ഓശാന ഞായറാഴ്ചയോടെ ആരംഭിക്കും. തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 4:30ന് വിശുദ്ധ കുർബാന. തുടർന്ന്നടക്കുന്ന വാർഷിക ധ്യാനം.ഫാ . റോയ് പുലിയുറുമ്പിൽ MCBS നയിക്കും.
പെസഹാ വ്യാഴം രാവിലെ 6:30ന് വിശുദ്ധ കുർബാന യും കാൽ കഴുകൽ ശുശ്രൂഷയും. തുടർന്ന് ഉച്ചക്ക് 1:00വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി ആചരണം രാവിലെ 6:30ന് ആരംഭിക്കും. തുടർന്ന് പള്ളി ചുറ്റി കുരിശിന്റെ വഴി, ദുഃഖശനിയാഴ്ച രാവിലെ 6:30 ന് വിശുദ്ധ
കുർബാനയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും തുടർന്ന് പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചരിപ്പ് തുടങ്ങിയവ നടക്കും. ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ വെളുപ്പിന് 3:00മണിക്ക് ആരംഭിക്കും. തുടർന്ന് 5:30നും 6:45നും 8:00നും വിശുദ്ധകുർബാന.