ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം
ത്രിത്വൈക കൂട്ടായ്മയോടുള്ള നമ്മുടെ സംഭാഷണമാണ് പ്രാർത്ഥനയെന്ന മഹത്തായ ആശയം പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി കണ്ണിചേർത്ത ട്വിറ്റർ സന്ദേശം.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“പരിശുദ്ധാത്മാവിൽ, ക്രിസ്തുവിലൂടെ, പിതാവുമായുള്ള സംഭാഷണത്തിന്റെ ഇടമാണ് പ്രാർത്ഥന.”
IT: La preghiera è lo spazio del dialogo con il Padre, mediante Cristo nello Spirito Santo.
EN: Prayer is the space of dialogue with the Father, through Christ in the Holy Spirit.
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന മാർപാപ്പയുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും മാർപ്പാപ്പയുടേതാണ്. കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7