പൗരോഹിത്യ ജീവിതത്തിൻറെയും ഓരോ പുരോഹിതൻറെയും ചെതന്യത്തിൻറെ ഉറവിടം പരിശുദ്ധാത്മാവാണെന്ന് തിരിച്ചറിയണമെന്ന് ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ ആണ് പാപ്പാ ഇപ്രകാരം ഓർമിപ്പിച്ചത്.
ക്രിസ്തുനാഥൻ പൗരോഹിത്യം സ്ഥാപിച്ച ദിനമാണ് പെസഹാ വ്യാഴാഴ്ച എന്നനുസ്മരിച്ച പാപ്പാ പരിശുദ്ധാത്മാവാണ് ജീവദായകൻ എന്ന് സഭ പഠിപ്പിക്കുന്നുവെന്നും പരിശുദ്ധാരൂപിയുടെ അഭാവത്തിൽ സഭയ്ക്കു പോലും ക്രിസ്തുവിൻറെ ജീവനുള്ള മണവാട്ടിയായിരിക്കാൻ സാധിക്കില്ലയെന്നും അത് വെറും മതപരമായ ഒരു സംഘടനയായി പരിണമിക്കുമെന്നും വിശദീകരിച്ചു. പരിശുദ്ധാരൂപിയെ നമുക്ക് വീടിനു പുറത്തോ ഭക്തികേന്ദ്രങ്ങളിലോ മാറ്റി നിറുത്താനാകില്ല. പരിശുദ്ധാത്മാവില്ലെങ്കിൽ സഭ ക്രിസ്തുവിൻറെ മൗതിക ശരീരമല്ല മരിച്ചു മനുഷ്യനിർമ്മിതമായ വെറുമൊരു ആലയം മാത്രമാകും. പാപ്പാ കൂട്ടിച്ചേർത്തു.
പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ച ശ്ലീഹന്മാരുടേതിന് സമാനമായൊരു യാത്രയാണ് പൗരോഹിത്യ ജീവിതവും ആശ്ലേഷിക്കുന്നതെന്നും ഹൃദയം കവർന്ന സ്നേഹത്തിൻറെ വിളിയായ പ്രഥമ അഭിഷേകത്തോടെയാണ് ഈ ജീവിതത്തിന് തുടക്കമാകുന്നതെന്നും ആ ജിവിതത്തിലേക്ക് ആവേശത്തോടെ ഇറങ്ങിത്തിരിക്കുന്നവർക്ക് അപ്പോസ്തലന്മാർക്കുണ്ടായതു പോലുള്ള പ്രലോഭനങ്ങൾ ഉണ്ടാകുമെന്നും പാപ്പാ പഠിപ്പിച്ചു. വൈദികർ പരിശുദ്ധാത്മാവിൻറെ അഭിഷേകത്തിൻറെ പ്രവാചകരും പൊരുത്തത്തിൻറെ അപ്പോസ്തലന്മാരും ആകണമെന്ന് പാപ്പാ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision