ഫ്രാന്‍സിസ് പാപ്പയുടെ കബറടക്കം നടക്കുന്ന നാളെ ഏപ്രിൽ 26-ാം തീയതി ശനിയാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. നാളെ പാപ്പയെ
അനുസ്മരിച്ച് ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുർബാനയും ചെറിയ ഒപ്പീസും നടത്തേണ്ടതാണെന്നും ക്രിസ്തുവിന്റെ
വികാരിയായ കാലംചെയ്‌ത സഭാതലവനോടുള്ള ആദരം പ്രകടിപ്പിച്ചുകൊണ്ട് കബറടക്കം നടക്കുന്ന നാളെ സാധിക്കുന്നിടത്തോളം സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി നല്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു.