വത്തിക്കാന്‍ സിറ്റി: റഷ്യ – യുക്രൈന്‍ യുദ്ധം കൊണ്ട് പൊറുതിമുട്ടിയ യുക്രൈന്‍ ജനതയുടെ സഹനത്തിന്റെയും, വേദനയുടെയും പ്രതീകമായി യുക്രൈന്‍ കത്തോലിക്ക വൈദികന്‍ യുദ്ധത്തിലെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച കുരിശ് ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍വെച്ച് നടന്ന വികാരനിര്‍ഭരമായ കൂടിക്കാഴ്ചക്കിടയിലാണ് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ യുക്രൈന്‍ വിഭാഗമായ ‘കാരിത്താസ്-സ്പെസ്’ന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ ഫാ. വ്യാച്ചെസ്ലാവ് ഗ്രിനെവിച്ച് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചില്ലുകളും, മറ്റ് യുദ്ധാവശിഷ്ടങ്ങളുംകൊണ്ട് നിര്‍മ്മിച്ച കുരിശ് പാപ്പക്ക് സമ്മാനിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision