പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് എട്ടോളം യഹൂദരെ ഒളിപ്പിച്ചതിന് നാസികള്‍ അരുംകൊല ചെയ്ത ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന അസാധാരണമായ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്.
1944ൽ ദാരുണമായി കൊല ചെയ്യപ്പെട്ട ഉൽമ കുടുംബത്തെ, ഈ വരുന്ന സെപ്റ്റംബർ 10 ഞായറാഴ്ചയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അത്യഅസാധാരണമാണ്.
പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് ഒരു യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് നാസികളാൽ കൊല്ലപ്പെട്ടവരാണ് യോസേഫും, വിക്ടോറിയ ഉൽമയും, അവരുടെ ഏഴ് മക്കളും. കൊല്ലപ്പെടുമ്പോള്‍ വിക്ടോറിയയുടെ ഉദരത്തില്‍ ഒരു കുഞ്ഞുണ്ടായിരിന്നു. വായനയിലും ഫോട്ടോഗ്രാഫിയിലും ഏറെ താത്പര്യം കാണിച്ചിരിന്ന ജോസഫ് ഉൽമ ഒരു കർഷകനായിരുന്നു. കാത്തലിക് മെൻസ് യൂത്ത് അസോസിയേഷനിൽ സജീവ അംഗം കൂടിയായിരിന്നു അദ്ദേഹം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision