ജമ്മുകശ്മീരിലെ ചെനാബ് റെയില്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേപാലമാണ് ചെനാബ്. ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടുതലുണ്ട് ചെനാബ് ആര്‍ച്ച്
ബ്രിഡ്ജിന്. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം രാജ്യത്തിന് സമര്‍പ്പിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. കശ്മീര്‍ താഴ്വരയെ
രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്ക് കുറുകെയാണ്.