കേരളത്തിലെ ഉന്നത വിദ്യാരംഗം വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കമാണ് വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ക്ഷണിച്ചതിലൂടെ സർക്കാർ നടത്തുന്നതെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. എം ജി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ മൂന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പെൻഷണേഴ്സ് യൂണിയൻ പ്രസിഡൻ്റ് ഇ ആർ അർജുനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജി.പ്രകാശ് , സർവകലാശാല ജീവനക്കാരുടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എൻ മഹേഷ് , മുൻ സിണ്ടിക്കേറ്റ് അംഗം ജോർജ് വർഗീസ് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോയി പൂവം നിൽക്കുന്നതിൽ , എം ജി എംപ്ലോയീസ് യൂണിയൻ പ്രസിഡൻറ് മേബിൾ എൻ എസ് ,പ്രിയദർശിനി വനിതാവേദി ചെയർപേഴ്സൻ സുജ എസ്, ചാന്ദിനി കെ ,രക്ഷാധികാരി എ മുരളീധരൻ പിള്ള , മറിയാമ്മ ജോർജ് ,തമ്പി മാത്യു , ട്രഷറർ എം കെ പ്രസാദ് , ഡി രഘുനാഥൻനായർ,തുടങ്ങിയവർ പ്രസംഗിച്ചു.
നേതാക്കളായ ജി. സതീഷ് കുമാർ , ടി. ജോൺസൻ , സുരേന്ദ്രനാഥൻ നായർ, സെബാസ്റ്റ്യൻ പി ജോസഫ് ,പി.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി . യോഗത്തിൽ സംഘടനയുടെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. തുടർന്ന് അലക്‌സ് മാത്യു , ഡി സുരേഷ് , പ്രേംകുമാർ, പി രഘുനാഥ് , തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനാഞ്ജലിയും നടന്നു . പുതിയ ഭാരവാഹികളായി ഇ ആർ അർജുനൻ (പ്രസിഡൻ്റ് ) ജി. പ്രകാശ് (ജനറൽ സെക്രട്ടറി ) എം.കെ പ്രസാദ് ( ട്രഷറർ ) തമ്പി മാത്യു , നാസ്സർ വി. എസ് (വൈസ് പ്രസിഡൻ്റുമാർ ) ജോസ് ജോർജ് അമ്പലക്കളം , ജി. കൃഷ്ണ കുമാരി (ജോ. സെക്രട്ടറിമാർ ) ജോർജ് വറുഗീസ് ജുനിയർ (ആഡിറ്റർ ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision