കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം
ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും കോഴിത്തീറ്റയും മരുന്നുകളുമാണ് ലഭ്യമാക്കിയത്.














