സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പിസ്സാ ഹട്ടുമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾക്കായി ഹൈടെക് കോഴിവളർത്തൽ യൂണിറ്റുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോഴിവളർത്തൽ യൂണിറ്റുകളുടെ വിതരണോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് നിർവ്വഹിച്ചു.
കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. സിജോ ആൽപ്പാറയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ശാസ്ത്രീയമായി നിർമ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തിൽപെട്ട മുട്ടക്കോഴികളും കോഴിത്തീറ്റയും മരുന്നുകളുമാണ് ലഭ്യമാക്കിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision