ഇന്ത്യയിൽ ചാവേർ ഭീകരാക്രമണം നടത്തുമെന്ന അൽ ഖ്വയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ദില്ലി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. പ്രവാചക നിന്ദ വിവാദത്തിന് പിന്നാലെയാണ് അൽ ഖ്വയ്ദയുടെ ഭീഷണി. അൽ ഖ്വയ്ദ ഇൻ സബ്കൊണ്ടിനെന്റ് എന്ന പേരിൽ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി. പ്രവാചകനെ അവഹേളിച്ചവരെ വധിക്കുമെന്ന് കത്തിലുണ്ട്.