പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച്
പരിഗണിക്കണമെന്നും ആവശ്യം. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ അവധിക്കാല ബെഞ്ചാണ്
ഹർജി പരിഗണിക്കുന്നത്.പാതിവില തട്ടിപ്പിൽ സംസ്ഥാനത്തുടനീളം 750ലധികം കേസുകൾ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.