കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍
കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് ഈമാസം 11 ന് വീണ്ടും പരിഗണിക്കും.