പാതി വില തട്ടിപ്പിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെഎന്‍ ആനന്ദ് കുമാറിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിഗണിച്ച ജാമ്യാപേക്ഷയാണ്
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. നേരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആനന്ദ് കുമാറിനെ പിന്നീട് ജയിലിലേക്ക് മാറ്റിയിരുന്നു.
നിലവിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ആനന്ദ് കുമാർ. ഭാഗങ്ങളിൽ നിന്നാണായി രജിസ്റ്റർ ചെയ്ത കേസുകളെല്ലാം തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.