അനധികൃത സ്വത്ത് സമ്പാദന കേസിൽ പി വി അൻവറിനെതിരെ അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണറോട്
വിശദീകരണം തേടി. കോടതി അലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഇതുവരെ നടന്ന അന്വേഷണം വിശദീകരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.













