തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ എൻഐഎ പ്രതിചേർത്ത രണ്ട് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ആഷിഫ്, ഷിയാസ് ടി എസ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദീർഘകാലമായി ജയിലിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്തും വിചാരണ ആരംഭിച്ചിട്ടില്ല എന്നതുമാണ് ജാമ്യം അനുവദിക്കാൻ കാരണം.