സ്കൂൾ കലോത്സവം; മുന്നറിയിപ്പുമായി ഹൈക്കോടതി
സ്കൂൾ കലോത്സവം ആരംഭിക്കാനിരിക്കെ സംഘാടകർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി.
കലോത്സവ മത്സരങ്ങളിൽ സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരും. ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. കലോത്സവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്നു ചൂണ്ടിക്കാട്ടി മത്സരാർത്ഥി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.