അതിശൈത്യത്തെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണ നിരക്ക് ഉയരുമെന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുകയാണ്. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
മരണം 60 കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ സാധിക്കാത്തത് മരണസംഖ്യ ഇനിയും ഉയർത്തിയേക്കും. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ റെയിൽ, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായി. പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. വൈദ്യുത നിലയങ്ങൾ വ്യാപകമായി തകരാറിലായി. രണ്ടരലക്ഷം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision