ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമായി തുടരുന്നു. കുറഞ്ഞ താപനില നാല് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയില്‍. കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. പലയിടങ്ങളിലും കാഴ്ചയുടെ ദൂരപരിധി 25 മീറ്റര്‍ മാത്രമാണ്. പഞ്ചാബിലെ ഭട്ടിണ്ടയില്‍ പുകമഞ്ഞ രൂക്ഷമാണ്. ഇന്നു മുതല്‍ പുക മഞ്ഞ് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസത്തേക്ക് ശൈത്യ തരംഗം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം അമേരിക്കയുടെയും കാനഡയുടെയും പല ഭാഗങ്ങളിലും അതിശൈത്യം പിടിമുറുക്കിയിരിക്കുകയാണ്. തണുത്തുറഞ്ഞ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങള്‍ ശൈത്യത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് എടുത്തു കാണിക്കുന്നുമുണ്ട്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയെന്നാണ് നിലവിലെ കാലാവസ്ഥ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രതികൂല കാലാവസ്ഥ മൂലം മനുഷ്യരും മൃഗങ്ങളും ഒരേപോലെ വലയുന്നുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision