സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു.
ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുൽ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.