രാജസ്ഥാനില്‍ ശക്തമായ മഴയില്‍ വന്‍ നാശനഷ്ടം. അജ്മീറില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടികളെയും
രക്ഷപ്പെടുത്തി. 15 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ പൂഞ്ചിലെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ടുദിവസമായി രാജസ്ഥാനില്‍ ശക്തമായ മഴ തുടരുകയാണ്.
അജ്മീറില്‍ പെയ്ത കനത്ത മഴയില്‍ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലായി. പലയിടത്തും റോഡിലൂടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കുണ്ടായി.ഖ്വാജ ഗരീബ് നവാസ് ദര്‍ഗയ്ക്ക് സമീപം ശക്തമായ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകനെ സാഹസികമായി രക്ഷപ്പെടുത്തി.