14 ക്യാമ്പുകൾ തുറന്നു
സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിൽ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കോന്നിയിലും
കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകൾ തകർന്നു. കനത്ത കാറ്റിൽ ഇടുക്കി തൊപ്പിപ്പാളയിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. മഴ ശക്തമായതോടെ കോഴിക്കോട് മാവൂർ
മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.












